ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജെജി കെമിക്കൽസ് ഐ.പി.ഒ മാർച്ച് അഞ്ചിന്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് നിർമാതാക്കളായ ജെ.ജി കെമിക്കൽസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) മാർച്ച് അഞ്ചിന് ആരംഭിക്കും. 210221 രൂപയാണ് ഒരു ഓഹരിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 10 രൂപയാണ് മുഖവില. നിക്ഷേപകർക്ക് മാർച്ച് 7 വരെ ഓഹരികൾക്കായി അപേക്ഷിക്കാം. വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികളുടെ എണ്ണം 67 ആണ്. പുതിയ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 165 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി പ്രെമോട്ടർമാരുടെ കൈവശമുള്ള 39 ലക്ഷം ഓഹരികളും വിറ്റഴിക്കും.

X
Top