ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ചെറിയ വില ശുദ്ധമായ ജലം

തിരുവനന്തപുരം: കേരള സ്മോൾ സ്കെയിൽ പാക്കേജ്‌ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്‌സ് അസോസിയേഷൻ്റെ ജീവജലം ബ്രാൻഡിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുളള 20 ലിറ്റർ പാക്കേജ്‌ഡ് ഡ്രിങ്കിംഗ് വാട്ടർ നേരിട്ടെത്തിക്കാനാണ് ജീവ ജലം പദ്ധതിയുടെ ലക്ഷ്യം. 20 ലിറ്റർ കാൻ വെള്ലത്തിൻ്റെ വില 40 രൂപയാണ്. കുടിവെളളത്തിന്റെ ജി എസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയതിൻ്റെ നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി കൈമാറാനാണ് ശ്രമം. നിർമ്മാതാക്കളിൽ നിന്ന് 20 ലിറ്റർ വെള്ളം ആറ് മുതൽ 18 രൂപയ്ക്ക് വാങ്ങി 60 രൂപയ്ക്കാണ് വിതരണക്കാർ വിൽക്കുന്നത്. അസോസിയേഷൻ പ്രസിഡൻ്റ് സോമൻ പിള്ള, സെക്രട്ടറി അഡ്വ. ജിമ്മി വർഗീസ്, ട്രഷറർ മനോജ് കുമാർ, സിനിമ നടി പ്രവീണ, കെഎസ്എസ്ഐഎ പ്രസിഡൻ്റ് നിസറുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

X
Top