ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ

ചെന്നൈ: ശബരിമല മണ്ഡലകാല ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ.

മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില.

ആവശ്യം കൂടിയതും തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ പൂവ് വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്.

ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയർന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയിൽ നിന്ന് 150 രൂപയായും പിച്ചി 300ൽ നിന്ന് 800 രൂപയായും ഉയർന്നു.

കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി.

X
Top