100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങി ജപ്പാൻ കമ്പനി

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ജപ്പാനിലെ സുമിട്ടോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പ്(എസ്.എം.ബി.സി) ഒരുങ്ങുന്നു.

ബാങ്കിലെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുള്ള ചർച്ചകളാണ് ഇരു സ്ഥാപനങ്ങളും ആരംഭിച്ചത്. യെസ് ബാങ്കില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്.ബി.ഐ മുൻകൈയെടുത്താണ് ചർച്ചകള്‍ തുടങ്ങിയത്.

എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എല്‍.ഐ.സി എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായി 11.34 ശതമാനം ഓഹരികളും യെസ് ബാങ്കിലുണ്ട്.

എന്നാല്‍ ചർച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും സാധാരണ നടപടി ക്രമം മാത്രമാണിതെന്നും യെസ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

X
Top