ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രാജ്യത്ത് ഒരു ലക്ഷം കമ്പനി സെക്രട്ടറിമാരെ ആവശ്യമായി വരുമെന്ന് കണക്ക്

ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കും(Economic Growth) കോർപ്പറേറ്റ്(Corporate) കമ്പനികളുടെ വരവും കാരണം അടുത്ത ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് ഏകദേശം ഒരു ലക്ഷം കമ്പനി സെക്രട്ടറിമാരെ(Company Secretary) ആവശ്യമായി വരുമെന്ന് കണക്ക്.

കമ്പനി സെക്രട്ടറിമാരുടെ ഉന്നത സംഘടനയായ ഐസിഎസ്ഐയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രാജ്യത്ത് 73,000-ത്തിലധികം കമ്പനി സെക്രട്ടറിമാരാണുള്ളത്.

ബിസിനസ്സുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് കമ്പനി സെക്രട്ടറിമാരുടെ പ്രധാന ഉത്തരവാദിത്തം. ഓരോ വർഷവും ശരാശരി 2,500-ലധികം ആളുകൾക്കാണ് ഐസിഎസ്ഐ അംഗത്വം നൽകുന്നത്.

വിവിധ കണക്കുകൾ പ്രകാരം, 2030-ഓടെ ഇന്ത്യ 7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കമ്പനി സെക്രട്ടറിമാരുടെ തൊഴിലവസരം ഉയരുന്നതിന് കാരണമാകും.

കൂടുതൽ യുവാക്കളെ ഈ തൊഴിലിലേക്ക് ആകർഷിക്കുന്നതിനായി കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് പ്രോഗ്രാമിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നേരിട്ടുള്ള രജിസ്‌ട്രേഷനും ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്.

കമ്പനി സെക്രട്ടറി യോഗ്യതയെ ബിരുദാനന്തര ബിരുദത്തിന് തുല്യമായാണ് യു.ജി.സി ആംഗീകരിച്ചിരിക്കുന്നത്. 12-ാം ക്ലാസ് പൂർത്തിയായവർക്കോ, പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്കോ സി.എസ്.ഇ.ഇ.ടിയ്ക്ക് അപേക്ഷിക്കാം.

ജനുവരി, മേയ്, ജൂലൈ, നവംബര്‍ എന്നീ മാസങ്ങളിലാണ് കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (സിഎസ്ഇഇടി) പരീക്ഷ നടത്തുക.

കമ്പനി സെക്രട്ടറിയുടെ ചുമതലകളെന്തെല്ലാം? എത്ര ശമ്പളം ലഭിക്കും?
കമ്പനി നിയമത്തിലെ വിവിധ വ്യവസ്ഥകളും മറ്റ് നിയമങ്ങളും പാലിക്കുന്നതിനായി കമ്പനി സെക്രട്ടറിയെ കമ്പനി ചുമതലപ്പെടുത്തുന്നു.

ബോർഡ് യോഗവും ബോർഡിന്റെ വിവിധ കമ്മിറ്റി യോഗങ്ങളും ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നത് കമ്പനി സെക്രട്ടറിയാണ്.

ബോർഡ് മീറ്റിംഗുകളുടെ മിനിറ്റ്സ് തയ്യാറാക്കുകയും ചെയർമാന്റെ അംഗീകാരത്തോടെ ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യുന്നു.

ഇന്ത്യയിൽ, ഒരു കമ്പനി സെക്രട്ടറിയുടെ ശരാശരി ശമ്പളം പ്രതിവർഷം 5 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ്.

കമ്പനി സെക്രട്ടറി ട്രെയിനി പോസ്റ്റിൽ പ്രതിവർഷം 3 മുതൽ 4.5 ലക്ഷം രൂപ വരെയാണ് ശമ്പള പാക്കേജ്.

X
Top