2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ന്യൂഡൽഹി: ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായ നികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

ഒരു കോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുളളവർ ഏഴ് ലക്ഷത്തിൽ കൂടുതലുണ്ട്. നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരു കോടി രൂപയുടെ വരുമാനം കാണിച്ച് ആദായ നികുതി റിട്ടേൺ നൽകുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ 7.97 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50 ലക്ഷവും ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരുടേതാണ്. അതേസമയം, ചെലവുകൾ നിരീക്ഷിച്ചാൽ അതിന് അനുസരിച്ചുള്ള വരുമാനം റിട്ടേണിൽ കാണിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

ഇവരുടെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ, ടിസിഎസ്, ടിഡിഎസ് എന്നിവയും പരിശോധിച്ചുവരികയാണ്. വിദേശത്തേയ്ക്ക് പണമയക്കുന്നതും ജിഎസ്ടി കണക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.

കൂടുതൽ പേരെ നികുതി വലയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി സൂക്ഷ്മ പരിശോധന കർശനമാക്കാനാണ് ഐടി വകുപ്പിന്റെ നീക്കം. പത്ത് ലക്ഷത്തിന് മുകളിൽ വിലയുള്ള ആഢംബര വസ്തുക്കൾ വാങ്ങുന്നവരിൽ നിന്ന് നിലവിൽ ടിസിഎസ് ഈടാക്കുന്നുണ്ട്.

വില കൂടിയ വാച്ചുകൾ, സൺ ഗ്ലാസുകൾ, ഹാൻഡ് ബാഗുകൾ, ഷൂസുകൾ, ഹോം തിയേറ്റർ സിസ്റ്റം തുടങ്ങിയവ വാങ്ങുമ്പോൾ തന്നെ ഉറവിടത്തിൽ നിന്ന് നികുതി(ടിസിഎസ്)ഈടാക്കുന്നുണ്ട്.
ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മറ്റ് രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്ന സംവിധാനം വഴി വൻ കിട ഇടപാട് വിവരങ്ങൾ കണ്ടെത്താന് ആദായ നികുതി വകുപ്പിന് കഴിയും. എഐ സംവിധാനത്തിലൂടെ നല്കിയ റിട്ടേണുമായി താരതമ്യം ചെയ്താകും വെട്ടിപ്പുകൾ കണ്ടെത്തുക.

ഐടിആറിൽ കാണിച്ചതിനേക്കാൾ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
വ്യാജ ബില്ലുകൾ ഉണ്ടാക്കിയും ചെലവുകൾ പെരുപ്പിച്ച് കാണിച്ചും വ്യാപാരികൾ ലാഭം കുറച്ച് കാണിക്കാറുണ്ട്.

നികുതി ഇളവിനായി വ്യാജ കഴിവുകൾ ഉൾപ്പെടുത്തി റിട്ടേൺ നൽകുന്നത് വ്യാപകമാണെന്നും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. നേരിട്ട് പണമിടപാടുകൾ നടക്കുന്ന റിയൽ എസ്റ്റേറ്റ്, ചെറികിട വ്യാപാരം എന്നീ മേഖലകളിലേക്കുകൂടി നീരീക്ഷണം വ്യാപിപ്പിക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

X
Top