ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

പുതുവ‌‍‍‌‍‌ർഷത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആ‌‍‌ർഒ; പിഎസ്എൽവി സി 62 ദൗത്യം ജനുവരി 12ന്

ശ്രീഹരിക്കോട്ട: കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണം വാഹനം തിരിച്ചെത്തുകയാണ്. പിഎസ്എൽവി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും.

അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61 വിക്ഷേപണം.

റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് വില്ലൻ. പരാജയ പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്നം ആവർത്തിക്കില്ലെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്.

പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് വരും ദൗത്യത്തിൽ ഉപയോഗിക്കുന്നത്. റോക്കറ്റ് തിരിച്ച് ലോഞ്ച് പാഡിലെത്തുമ്പോൾ പ്രതീക്ഷകളും ഉത്തരവാദിത്വവും വലുതാണ്. നിർണായക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് എൻ വൺ അന്വേഷയാണ് ബഹിരാകാശത്തേക്കയക്കുന്ന പ്രധാന ഉപഗ്രഹം.

ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമാണിത്. അറുപത്തിനാലാം ദൗത്യത്തിൽ അന്വേഷയ്ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളുമുണ്ട്.

ഐഎസ്ആർഒയുടെ എറ്റവും ദൗത്യങ്ങൾ നടത്തിയ റോക്കറ്റ് വീണ്ടും ലോഞ്ച് പാഡ് ആണ് പിഎസ്എൽവി.

X
Top