സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ്: സൂപ്പര്‍ സണ്‍ഡേ റാലി ഫ്ളാഗ് ഓഫ് ചെയ്തു

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐഎസ്ആര്‍എല്‍) ഡിസംബര്‍ 21-ന് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി കോഴിക്കോട് റോഡ്വേ കാര്‍സ് ഹൈ-എനര്‍ജി സൂപ്പര്‍ സണ്‍ഡേ റാലി നടത്തി. ബാന്‍ഡിഡോസ് മോട്ടോര്‍സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ഐഎസ്ആര്‍എല്‍ മോട്ടോര്‍ റാലി നടത്തിയത്. സൂപ്പര്‍ സണ്‍ഡേ റാലി പ്രശസ്ത നടന്‍ സൗബിന്‍ ഷാഹിര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

40-ൽ അധികം ആഡംബര, സ്പോര്‍ട്സ് കാറുകളും 100-ലധികം മോട്ടോര്‍സ്പോര്‍ട്സ് പ്രേമികളും റാലിയില്‍ ഒരുമിച്ചുകൂടി. ‘കേരളത്തില്‍ റേസുകളിലൂടെയും അനുഭവങ്ങളിലൂടെയും മോട്ടോര്‍സ്‌പോര്‍ട്ട് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ വര്‍ഷങ്ങളായി ചെലവഴിച്ചതായി ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ മുര്‍ഷിദ് ബഷീര്‍ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് പോലുള്ള ആഗോള ലീഗുമായി നേരിട്ട് കോഴിക്കോടിനെ ബന്ധിപ്പിക്കുന്നതിലൂടെ സൂപ്പര്‍ സണ്‍ഡേ റാലി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരാധകര്‍ക്ക് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ആഗോള പ്രേക്ഷകര്‍ക്കായി, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ യൂറോസ്പോര്‍ട്ടിലും കാനഡയിലെ റെവ് ടിവിയിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഫാന്‍കോഡിലും (ഇന്ത്യ) ഐഎസ്ആര്‍എല്ലിന്റെ യൂട്യൂബ് ചാനല്‍ വഴി ആഗോളതലത്തിലും ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. മുന്‍ അന്താരാഷ്ട്ര റേസര്‍മാരായ വീര്‍ പട്ടേല്‍ (രണ്ട് തവണ ദേശീയ എസ്.എക്‌സ് ചാമ്പ്യന്‍), ഈഷന്‍ ലോഖണ്ഡെ, റൈഡര്‍ മാനേജ്മെന്റിലും സ്‌പെഷ്യലൈസ്ഡ് സ്പോര്‍ട്സ് കോച്ചിംഗിലും പരിചയസമ്പന്നനായ ആശ്വിന്‍ ലോഖണ്ഡെ എന്നിവര്‍ നയിക്കുന്ന ടീം സൂപ്പര്‍ക്രോസ് ഇന്ത്യ (എസ്.എക്‌സ് വണ്‍) ആണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിനെ പിന്തുണക്കുന്നത്.

X
Top