നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചുആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് ഐഎസ്ഒ അംഗീകാരം

തൃശൂര്‍: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്ന ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് സേവന ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാത്തരം സേവനങ്ങളിലും മികച്ച ഗുണനിലവാരം സ്ഥിരമായി ഉറപ്പുവരുത്തിയതിനാണ് ഈ അംഗീകാരം.

ഉയര്‍ന്നു വരുന്ന ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഹ്യൂമന്‍ റിസോഴ്‌സ്, ഐടി, ബിസിനസ് ആന്റ് സോഷ്യല്‍ അഡൈ്വസറി, ട്രാവല്‍ ഡെസ്‌ക്, കോണ്ടാക്ട് സെന്റര്‍, മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ്, ബാങ്കിങ്, പണമിടപാട് സേവനങ്ങള്‍ തുടങ്ങിയ എല്ലാവിധ സേവനങ്ങളും ഗ്രാംപ്രോ ബിസനസ് സര്‍വീസസ് നല്‍കി വരുന്നു.

തൃശൂര്‍ ആസ്ഥാനമായ ഗ്രാംപോ 2017ൽ ലെഹന്തി ബിസിനസ് സര്‍വീസസ് എന്ന പേരിലാണ് തുടക്കം കുറിച്ചത്.

ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും നിരന്തര പരിശ്രമവുമാണ് ഗ്രാംപ്രോ ബിസിനസ് സര്‍വീസസിനെ രാജ്യാന്തര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

എംഎസ്എംഇ, ബാങ്കിങ്, ധനകാര്യ മേഖലകളില്‍ ഗ്രാംപ്രോയ്ക്ക് വിപുലമായ ഉപഭോക്തൃ അടിത്തറയുണ്ട്.

X
Top