8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

പ്രാരംഭ ഓഹരിവില്പന: ഈ വർഷം കമ്പനികളുടെ എണ്ണം കുറഞ്ഞെങ്കിലും ലാഭത്തിൽ കുതിപ്പ്

കൊച്ചി: മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് ചുവടുവച്ച (ലിസ്‌റ്റിംഗ്) കമ്പനികളുടെ എണ്ണം കുറഞ്ഞെങ്കിലും അവയിൽ നിന്ന് നിക്ഷേപകർക്ക് ലഭിച്ചത് മികച്ച നേട്ടം.

ഈവർഷം ഡിസംബർ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,346 കോടി രൂപ.

2021ൽ 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വർഷത്തെ ശരാശരി സമാഹരണം 1,844 കോടി രൂപയാണ്. 2021ൽ 2,022 കോടി രൂപയായിരുന്നു.

അതേസമയം, ഈവർഷം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 31 കമ്പനികളിൽ 5 കമ്പനികൾ മാത്രമാണ് നിക്ഷേപകർക്ക് നെഗറ്റീവ് റിട്ടേൺ (ഐ.പി.ഒ വിലയേക്കാൾ കുറഞ്ഞവിലയിൽ വ്യാപാരം നടക്കുന്നു) നൽകിയത്.

കീ സ്‌റ്റോൺ റിയൽറ്റേഴ്‌സ് കമ്പനിയുടെ നിക്ഷേപകർക്ക് ലാഭമോ നഷ്‌ടമോയില്ല. മറ്റ് 25 കമ്പനികളും നിക്ഷേപകർക്ക് മികവുറ്റ റിട്ടേൺ തന്നെ നൽകി.

ഡിസംബർ ആദ്യവാരം വരെയുള്ള കണക്കുപ്രകാരം നടപ്പുവർഷം ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തവയിൽ 25 കമ്പനികൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ (ആദായം) നൽകി.

ഇവയിൽ 4 കമ്പനികൾ സമ്മാനിച്ചത് നേട്ടം 100 ശതമാനത്തിന് മേലെയാണ്; അതായത് ഇരട്ടിയിലേറെ ആദായം. 18 കമ്പനികളുടെ റിട്ടേൺ 12 മുതൽ 60 ശതമാനം വരെയാണ്.

അദാനിയാണ് താരം

(100 ശതമാനത്തിനുമേൽ കുതിച്ചവർ)

 അദാനി വിൽമർ : 183%

 ഹരിഓം പൈപ്പ് ഇൻഡസ്‌ട്രീസ് : 137%

 വീനസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ് : 121%

 വെരാന്ത ലേണിംഗ് സൊല്യൂഷൻസ് : 100%

കിതച്ചവർ

(നടപ്പുവർഷം നഷ്‌ടം കുറിച്ചവ)

 എ.ജി.എസ് ട്രാൻസാക്‌റ്റ് : -58%

 എൽ.ഐ.സി : -31%

 ഡെൽഹിവെറി : -31%

 ഉമ എക്‌സ്‌പോർട്‌സ് : -30%

 ഇനോക്‌സ് ഗ്രീൻ എനർജി : -11%

X
Top