ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

2025ല്‍ ഐപിഒ വിപണി സമാഹരിച്ചത്‌ 1.76 ലക്ഷം കോടി രൂപ

മുംബൈ: 2025ല്‍ ഐപിഒകള്‍ 1.76 ലക്ഷം കോടി രൂപ സമാഹരിച്ചു. ഐപിഒ വഴിയുള്ള ധന സമാഹരണത്തില്‍ പുതിയ റെക്കോര്‍ഡ്‌ ആണ്‌ 2025ല്‍ ഉണ്ടായത്‌. കഴിഞ്ഞ വര്‍ഷം ഐപിഒ വിപണി 1.73 ലക്ഷം കോടി രൂപയായിരുന്നു സമാഹരിച്ചിരുന്നത്‌. ഈ റെക്കോഡാണ്‌ ഈ വര്‍ഷം മറികടന്നത്‌. ടാറ്റാ കാപ്പിറ്റല്‍, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യ, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി, ലെന്‍സ്‌കാര്‍ട്ട്‌, ഗ്രോ തുടങ്ങിയ കമ്പനികളുടെ മെഗാ ഐപിഒകളാണ്‌ ഈ വര്‍ഷം വിപണിയിലെത്തിയത്‌.

2025ല്‍ 5000 കോടി രൂപയ്‌ക്ക്‌ മുകളില്‍ സമാഹരിച്ച ഐപിഒകളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌ മീഷോയാണ്‌. എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യ, ലെന്‍സ്‌കാര്‍ട്ട്‌ തുടങ്ങിയ ഐപിഒകളും മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കി. അതേ സമയം ടാറ്റാ കാപ്പിറ്റല്‍ ഉള്‍പ്പെടെ ഈ വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത ഐപിഒകള്‍ പകുതിയും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌. ഐപിഒകള്‍ അമിത വിലയാണ്‌ ഈടാക്കുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌.

അടുത്ത വര്‍ഷവും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സെബിയുടെ അനുമതി ലഭിച്ചതും അനുമതി കാത്തിരിക്കുന്നതുമായ ഐപിഒകളുടെ മൊത്തം മൂല്യം 2.55 ലക്ഷം കോടി രൂപയാണ്‌. റിലയന്‍സ്‌ ജിയോയുടെ ഐപിഒ 2026ല്‍ വിപണിയിലെത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നാണ്‌ കരുതുന്നത്‌.

എന്‍എസ്‌ഇ, ഫ്‌ളിപ്പ്‌കാര്‍ട്ട്‌ എന്നീ കമ്പനികളുടെ ഐപിഒകളും അടുത്ത വര്‍ഷം വിപണിയിലെത്താന്‍ സാധ്യതയുണ്ട്‌.

X
Top