കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ഐപിഒ ധനസമാഹരണം 2022 ല്‍ പകുതിയായി കുറഞ്ഞു

ന്യൂഡല്‍ഹി: പ്രധാന ഡാറ്റബേസായ പ്രൈം അനുസരിച്ച് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെയുള്ള(ഐപിഒ) ധനസമാഹരണം 2022 ല്‍ പകുതിയായി കുറഞ്ഞു.2021-ല്‍ 63 ഐപിഒകളിലൂടെ 1,18,723 കോടി രൂപ സ്വരൂപിച്ചപ്പോള്‍ (എക്കാലത്തെയും ഉയര്‍ന്നത്) 2022 ല്‍ 59,412 കോടി രൂപയാണ് 40 കമ്പനികള്‍ നേടിയത്. 20,557 കോടി രൂപ അല്ലെങ്കില്‍ 2022-ല്‍ സമാഹരിച്ച തുകയുടെ 35 ശതമാനം എല്‍ഐസിയില്‍ നിന്ന് മാത്രമായിരുന്നു.

മൊത്തത്തിലുള്ള പബ്ലിക് ഇക്വിറ്റി ഫണ്ട്‌റൈസിംഗും 55 ശതമാനം ഇടിഞ്ഞ് 90,995 കോടി രൂപയായി.2021ല്‍ 2,02,048 കോടി രൂപയുടെ ഫണ്ട് കമ്പനികള്‍ നേടിയിരുന്നു. 2022 ലെ ഏറ്റവും വലിയ ഐപിഒ, എക്കാലത്തെയും വലിയ ഇന്ത്യന്‍ ഐപിഒ കൂടിയായിരുന്നു.

21,000 കോടി ശേഖരിച്ച ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് അത്. പിന്നാലെ ഡല്‍ഹിവെരി (5,235 കോടി), അദാനി വില്‍മര്‍ (3,600 കോടി)എന്നിവയുടേതും നടന്നു. ശരാശരി ഇടപാട് തുക 1,485 കോടി രൂപയാണ്.

പ്രൈംഡാറ്റബേസ് എംഡി, പ്രണവ ഹലേദ പറയുന്നതനുസരിച്ച്, 40 ഐപിഒകളില്‍ 17 എണ്ണം, അല്ലെങ്കില്‍ ഏതാണ്ട് പകുതിയും വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങളില്‍ മാത്രം നടന്നതാണ്. ഇത് 2022 ഐപിഒയ്ക്ക് അനുയോജ്യമല്ലാത്ത വര്‍ഷമാണെന്ന് കാണിക്കുന്നു. 40 ഐപിഒകളില്‍ ഡെല്‍ഹിവറി മാത്രമാണ് പുതു തലമുറ ടെക്നോളജി കമ്പനി.

2021 ല്‍ 7 ടെക് കമ്പനികള്‍ 42,826 കോടി രൂപ സമാഹരിച്ച സ്ഥാനത്താണിത്. മൊത്തം പ്രതികരണവും മിതമായിരുന്നു. 38 ഐപിഒകളില്‍, 12 എണ്ണം മാത്രമാണ് 10 തവണയിലധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.(അതില്‍ 2 ഐപിഒകള്‍ 50 തവണയില്‍ കൂടുതല്‍).

7 ഐപിഒകള്‍ 3 തവണയിലധികവും 19 ഐപിഒകള്‍ 1 മുതല്‍ 3 തവണ വരെയും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.പുതിയതായി രൂപീകരിച്ച ഉയര്‍ന്ന ആസ്തി സെഗ്മെന്റില്‍ (2-10 ലക്ഷം രൂപ) നിന്നും പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭ്യമായത്. 11 ഐപിഒകള്‍ ഈ വിഭാഗം 10 തവണയിലധികം തവണ സബ്‌സ്‌ക്രൈബ് ചെയ്തു.

2022 നെ അപേക്ഷിച്ച്, റീട്ടെയില്‍ നിക്ഷേപകരുടെ പ്രതികരണം മിതമായിരുന്നു. 2021 ലെ 14.25 ലക്ഷവുമായും 2020 ലെ12.77 ലക്ഷവുമായും താരതമ്യം ചെയ്യുമ്പോള്‍ റീട്ടെയില്‍ അപേക്ഷകളുടെ ശരാശരി എണ്ണം വെറും 5.92 ലക്ഷമാണ്. ചെറുകിട നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ അപേക്ഷിച്ചത് എല്‍ഐസി ഓഹരികള്‍ക്കാണ് (32.76 ലക്ഷം).

ഹര്‍ഷ എഞ്ചിനീയേഴ്‌സ് (23.86 ലക്ഷം) അദാനി വില്‍മര്‍ (18.96 ലക്ഷം) എന്നിവ തുടര്‍ന്നു വരുന്നു. മൊത്തം ഐപിഒ മൊബൈലൈസേഷനേക്കാള്‍ 22 ശതമാനം കുറവാണ് മൂല്യമനുസരിച്ച് ചെറുകിട നിക്ഷേപകരുടെ ഓഹരികളുടെ തുക (46,437 കോടി രൂപ). 2021 ല്‍ ഇത് 42 ശതമാനം കൂടുതലായിരുന്നു.

ലിസ്റ്റിംഗ് നേട്ടവും മിതമായി. 2021 ല്‍ 32.19 ശതമാനവും 2020 ല്‍ 43.82 ശതമാനവും ലിസ്റ്റിംഗില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2022 ലേത് 10 ശതമാനമായിരുന്നു.38 ഐപിഒകളില്‍ 17 എണ്ണവും 10 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കി. ഹര്‍ഷ എഞ്ചിനീയേഴ്സിനും ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസിനും (47 ശതമാനം വീതം) പിന്നാലെ ഡിസിഎക്സ് സിസ്റ്റംസ് (49 ശതമാനം )മികച്ച പ്രകടനം നടത്തിയവയില്‍ പെടുന്നു.

38 ഐപിഒകളില്‍ ഇരുപത്തിമൂന്നും ഇഷ്യൂ വിലയേക്കാള്‍ (ഡിസംബര്‍ 30, 2022-ന്റെ അവസാന വില) മുകളിലാണ് ട്രേഡ് ചെയ്യുന്നത്.

X
Top