
ന്യൂഡല്‍ഹി: നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിരക്ക് മറികടന്ന് (ജൂണ്‍ 28) 19,000 എന്ന പ്രധാന തടസ്സം ഭേദിച്ചു. ജൂണ്‍ 22 ന് പരിശോധിച്ച 63,601.71 എന്ന മുന്‍ ഉയര്‍ന്ന നിരക്ക് മറികടന്ന്് സെന്‍സെക്സും റെക്കോര്‍ഡ് നേട്ടത്തിലായി. നിഫ്റ്റിയും സെന്‍സെക്സും യഥാക്രമം 19,011.25, 64050.44 എന്ന റെക്കോര്‍ഡ് ഉയരങ്ങളിലെത്തുകയായിരുന്നു.
ഒടുവില്‍, സെന്‍സെക്‌സ് 499.39 പോയിന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 63915.42 ലെവലിലും നിഫ്റ്റി 154.70 പോയിന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 18972.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ്പ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.ബക്രീദ് പ്രമാണിച്ച് ജൂണ്‍ 29 ന് വിപണിയ്ക്ക് അവധിയാണ്.
ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 292.13 ലക്ഷം കോടി രൂപയില്‍ നിന്ന് 294.33 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി.