ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സൂചിക ഇടിഞ്ഞെങ്കിലും ഓഹരികളുടെ വിപണിമൂല്യം ഉയര്‍ന്നു

സെന്‍സെക്‌സ്‌ ഇടിഞ്ഞപ്പോള്‍ ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ വിപണിമൂല്യം ഉയര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ സെന്‍സെക്‌സ്‌ 900 പോയിന്റ്‌ ഇടിഞ്ഞപ്പോള്‍ ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ വിപണിമൂല്യത്തില്‍ എട്ട്‌ ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി നേട്ടമൊന്നും രേഖപ്പെടുത്താതിരുന്നപ്പോള്‍ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 50 സൂചിക 9.4 ശതമാനവും നിഫ്‌റ്റി മൈക്രോകാപ്പ്‌ 250 സൂചിക 11 ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

ഓഹരി സൂചിക ഒരു പരിധിക്കുള്ളില്‍ നീങ്ങിയ ഓഗസ്റ്റ്‌ ഒന്നിനു ശേഷം നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം ലഭിച്ചുവെന്നാണ്‌ വിപണിമൂല്യത്തിലെ വര്‍ധന വ്യക്തമാക്കുന്നത്‌. പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ ശക്തമായ കുതിപ്പാണ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്‌.

കമ്പനികള്‍ക്ക്‌ പുതിയ ഓര്‍ഡറുകളും കരാറുകളും ലഭിച്ചതും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ്‌ വര്‍ധിച്ചതും ഓഹരികളുടെ കുതിപ്പിന്‌ വഴിയൊരുക്കി.

കഴിഞ്ഞ മാസങ്ങളില്‍ ലിസ്റ്റ്‌ ചെയ്‌ത ഐപിഒകളും നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം നല്‍കി. എസ്‌ബിഎഫ്‌സി ഫിനാന്‍സ്‌, ഏയ്‌റോഫ്‌ളെക്‌സ്‌ ഇന്റസ്‌ട്രീസ്‌, വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ തുടങ്ങിയ ഐപിഒകള്‍ 50 ശതമാനത്തിലേറെ ലിസ്റ്റിംഗ്‌ നേട്ടമാണ്‌ നിക്ഷേപകര്‍ക്ക്‌ സമ്മാനിച്ചത്‌.

X
Top