ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

7 ദിവസത്തെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 12.56 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ തുടര്‍ച്ചയായ കുതിപ്പ് ഓഹരി നിക്ഷേപകരുടെ കീശയില്‍ വന്‍തുക നിറച്ചു. സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 60,150 ലെവലിലും 17750 ലെവലിലും എത്തിയതോടെ കമ്പനികളുടെ വിപണി മൂല്യം 12.56 ലക്ഷം കോടി രൂപ ഉയരുകയായിരുന്നു.. ബിഎസ്ഇ ലിസ്റ്റ്ഡ് കമ്പനികളുടെ വിപണി മൂല്യം ഏപ്രില്‍ 11 ന് 264.51 ലക്ഷം കോടി രൂപയാണ്.

തിങ്കളാഴ്ച ഇത് 263.13 ലക്ഷം കോടി രൂപയായിരുന്നു. 1,37,628.56 കോടി രൂപയുടെ ഉയര്‍ച്ച. മാര്‍ച്ച് 29 തൊട്ടുള്ള 7 ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണി നേട്ടമുണ്ടാക്കി.

ഈ ദിവസങ്ങളിലെ എംക്യാപ് വര്‍ധന 1256510.59 കോടി രൂപ.മാര്‍ച്ച് 28 ന് 251.94 കോടി രൂപ മാത്രമായിരുന്നു വിപണി മൂല്യം. ഏഴ് ദിവസങ്ങളില്‍ സെന്‍സെക്‌സ് 2544 പോയിന്റ് അഥവാ 4.41 ശതമാനവും നിഫ്റ്റി 771 പോയിന്റ് അഥവാ 4.55 ശതമാനവും നേട്ടമുണ്ടാക്കി.

X
Top