
ഓഹരി വിപണിയിലെ ശക്തമായ ചാഞ്ചാട്ടത്തെ തുടര്‍ന്ന് പ്രാഥമിക വിപണിയിലെ ധനസമാഹരണം ദുര്‍ബലമായി. ഈ വര്‍ഷം ഇതുവരെ ഒരു ഐപിഒ മാത്രമാണ് വിപണിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ മൂന്ന് ഐപിഒകള്‍ വിപണിയിലെത്തിയിരുന്നു. അതേ സമയം 2023ല്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം പബ്ലിക് ഇഷ്യു നടത്താന്‍ കമ്പനികള്‍ മടിച്ചുനില്‍ക്കുകയാണ്.
പലിശനിരക്കിലെ വര്‍ധന, സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, അദാനി ഗ്രൂപ്പ് ഓഹരികളിലെ തകര്‍ച്ച തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. ദിവ്‌ഗി ടോര്‍ക്‌ട്രാന്‍സ്‌ഫറിന്റെ ഐപിഒ മാത്രമാണ് ഈ വര്‍ഷം നടന്നത്.
ഈ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ഐപിഒ 5.44 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
5 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ലിസ്റ്റ് ചെയ്‌തത്. എന്നാല്‍ പിന്നീട് ഓഹരി വില ഇഷ്യു വിലയില്‍ നിന്നും ഇടിഞ്ഞു.
ഈ വര്‍ഷത്തെ രണ്ടാമത്തെ ഐപിഒ ആയ ഗ്ലോബല്‍ സര്‍ഫേസിന്റെ പബ്ലിക് ഇഷ്യു നടന്നുവരികയാണ്. ഈ ഐപിഒ ഇതുവരെ 3.85 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്.