അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റായ ഇൻഡിഗ്രിഡിന്റെ അറ്റാദായത്തിൽ 45 ശതമാനം വർദ്ധനവ്

മുംബൈ: മാർച്ചിൽ അവസാനിച്ച പാദത്തിൽ ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഏകീകൃത അറ്റാദായം 45 ശതമാനത്തിലധികം വർധിച്ച് 99.80കോടി രൂപയിലെത്തിയതായി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റായ ഇൻഡിഗ്രിഡ് അറിയിച്ചു. ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന്റെ (ഇൻഡിഗ്രിഡ്) 2021 മാർച്ച് പാദത്തിലെ ഏകീകൃത അറ്റാദായം 68.69 കോടി രൂപയായിരുന്നു. അവലോകന പാദത്തിലെ മൊത്ത വരുമാനം മുൻ വർഷത്തെ 514.09 കോടി രൂപയിൽ നിന്ന് 568.50 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ 2021-22 മുഴുവൻ സാമ്പത്തിക വർഷത്തിലെ ഏകീകൃത അറ്റാദായം 2020-21 ലെ 334.40 കോടി രൂപയിൽ നിന്ന് 343.27 കോടി രൂപയായി ഉയർന്നു. സമാനമായി, പ്രസ്തുത കാലയളവിലെ മൊത്തം വരുമാനം 2020-21 ലെ 1,714.15 കോടിയിൽ നിന്ന് 2,274.44 കോടി രൂപയായി വർദ്ധിച്ചു. സ്ഥാപനത്തിന്റെ 2022 മാർച്ച് 31 വരെയുള്ള ഏകീകൃത അറ്റ കടം/എയുഎം 56 ശതമാനമായിരുന്നു. കൂടാതെ, ടേം ലോണുകൾ, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അല്ലെങ്കിൽ ബാധകമായ നിയമപ്രകാരം അനുവദിച്ചേക്കാവുന്ന മറ്റേതെങ്കിലും മോഡ് എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിലൂടെ 700 കോടി രൂപ വരെ കടം ഉയർത്താനുള്ള നിർദ്ദേശം ഐഐഎംഎൽന്റെ (ഇൻഡിഗ്രിഡ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ് ലിമിറ്റഡ്) ബോർഡ് ചർച്ചചെയ്യുകയും, അംഗീകരിക്കുകയും ചെയ്തു.
ജ്യോതി കുമാർ അഗർവാളിന് പകരം 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമനത്തിൽ ഐഐഎംഎൽന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ദിവ്യ ബേദി വർമ്മയെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി. കൂടാതെ, ഇൻഡിഗ്രിഡിന് 21,100 കോടി രൂപയുടെ ആസ്തിയുണ്ട്.

X
Top