എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നിക്ഷേപകരെ നിരാശരാക്കാതെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമം

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍, ആഗസ്റ്റ് മാസത്തോടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ 100 എണ്ണം ആകുമെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. ഐകെജിഎസിലെ വാഗ്ദാന പദ്ധതികളുടെ നിലവിലെ സ്ഥിതി നിക്ഷേപകരില്‍ നിന്ന് നേരട്ടറിയുന്നതിന് വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആഗോള നിക്ഷേപക സംഗമത്തിലെ വാഗ്ദാന പദ്ധതികളില്‍ 21 ശതമാനം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാജ്യത്ത് തന്നെ ആദ്യമായിരിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. ഇത് 50 ശതമാനമാക്കാനാണ് സര്‍ക്കാരിന്‍റെ പരിശ്രമം. നിക്ഷേപ പദ്ധതികളില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത് നേരിട്ട് പരിഹരിക്കുന്നതിനായാണ് നിക്ഷേപക സംഗമം കെഎസ്ഐഡിസി നടത്തിയത്. 20 ഓളം നിക്ഷേപകര്‍ തങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ഓരോ പ്രശ്നത്തിനും തത്സമയം തന്നെ മന്ത്രി പരിഹാരം നിര്‍ദേശിക്കുകയും അതത് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങളും നല്കി.

വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമാണെങ്കില്‍ മന്ത്രിതല യോഗം വിളിക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി. നിക്ഷേപകര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി പദ്ധതി സ്ഥലത്ത് നിന്നും തത്സമയ വീഡിയോ കോള്‍ പരിശോധിച്ചും മന്ത്രി മേല്‍ നടപടികള്‍ സ്വീകരിച്ചു. വിവിധ വകുപ്പുകളുടെ അനുമതികള്‍ ലഭിക്കുന്നതിന് വ്യവസായവകുപ്പിന് കീഴിലുള്ള ഡിഐസി, കെഎസ്ഐഡിസി, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ നല്കുന്ന സഹകരണത്തില്‍ പൂര്‍ണ തൃപ്തരാണെന്ന് നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക തര്‍ക്കങ്ങള്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അനുമതികള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി.200ൽ അധികം നിക്ഷേപകരാണ് സംഗമത്തിൽ പങ്കെടുത്തത്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെഎസ് കൃപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

X
Top