എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ ഏറ്റെടുത്ത് ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: രത്നപരിശോധനാ സ്ഥാപനമായ ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), കളർ രത്നങ്ങളുടെ പരിശോധനയിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ (എജിഎൽ) ഏറ്റെടുത്തു. ന്യൂയോർക്കിലും മുംബൈയിലുമായി നടന്ന പ്രഖ്യാപനത്തിലൂടെ, രത്നവ്യാപാര രംഗത്ത് കൂടുതൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോം രൂപീകൃതമായിരിക്കുകയാണ്.

ഐജിഐയുടെ വിപുലമായ ആഗോള ശൃംഖലയും എജിഎല്ലിൻ്റെ ആഴത്തിലുള്ള ശാസ്ത്രീയ വൈദഗ്ധ്യവും ഒത്തുചേരുന്നതോടെ രത്നപരിശോധനയിൽ പുതിയ ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഐജിഐ സിഇഒ തെഹ്‌മാസ്‌പ്‌ പ്രിൻ്റർ വ്യക്തമാക്കി.

ഈ മാറ്റത്തിന് ശേഷവും ക്രിസ്റ്റഫർ സ്‌മിത്ത് എജിഎല്ലിഎൻ്റെ പ്രസിഡന്റായും ചീഫ് ജെമോളജിസ്റ്റായും തുടരും. ലബോറട്ടറി ന്യൂയോർക്ക് ആസ്ഥാനമായി തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും നിലവിലെ സേവനങ്ങളിൽ ഉടനടി മാറ്റങ്ങൾ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

ബ്ലാക്ക്‌സ്റ്റോണിൻ്റെ നിക്ഷേപ പിന്തുണയോടെ നടക്കുന്ന ഈ ഏറ്റെടുക്കൽ വഴി അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളിലേക്കും എജിഎല്ലിൻ്റെ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായ അമേരിക്കയും രത്ന നിർമ്മാണ കേന്ദ്രമായ ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ സഖ്യത്തിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

X
Top