Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യയില്‍ 1 ബില്യണ്‍ ഡോളര്‍ ലിഥിയം അയണ്‍ യൂണിറ്റ് ആരംഭിക്കാന്‍ ഇന്റര്‍നാഷണല്‍ ബാറ്ററി കമ്പനി

ന്യൂഡല്‍ഹി: ലിഥിയം അയണ്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്കായി ഇന്റര്‍നാണഷണല്‍ ബാറ്ററി കമ്പനി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ബെംഗളൂരവിലാണ് ഫാക്ടറി സ്ഥാപിക്കുക. ഇതിനായി ടെക്‌നോളജി പാര്‍ക്കിന് സമീപം 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നു.

2025 ഓടെ ഉത്പാദനം ആരംഭിക്കാനാണ് ഐബിസി (ഇന്റര്‍നാഷണല്‍ ബാറ്ററി കമ്പനി) പദ്ധതിയിടുന്നതെന്ന് കര്‍ണാടക വ്യവസായ വാണിജ്യ വകുപ്പ് കമ്മീഷണര്‍ ഗുഞ്ജന്‍ കൃഷ്ണ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞു.ചെറുതായി തുടങ്ങി പിന്നീട് ശേഷി 10 ജിഗാവാട്ടിലേയ്ക്കുയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദക്ഷിണകൊറിയന്‍ കമ്പനി, പ്രിസ്മാറ്റിക് അല്ലെങ്കില്‍ ചതുരാകൃതിയിലുള്ള സെല്ലുകളുടെ നിര്‍മ്മാണത്തില്‍ മുന്‍ നിരക്കാരാണ്.

കാറുകളില്‍ സാധാരണയായി ഘടിപ്പിക്കുന്നതാണ് പ്രിസ്മാറ്റിക് ബാറ്ററികള്‍. ഇതുവഴി ഡെന്‍സ് പാക്കിംഗ് വഴിയുള്ള ചെലവ് കുറയ്ക്കാനാകും. 2025 ഓടെ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കൃഷ്ണ അറിയിക്കുന്നു.

ഇതുവഴി സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഐബിസി അര്‍ഹരാകും.

X
Top