ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

എംഎസ്എംഇകള്‍ക്ക് ഉടനടി വായ്പ: ഓൺലൈന്‍ പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തില്‍ അനുമതി നല്‍കുന്ന എംഎസ്എംഇ ഓലൈന്‍ വെബ് പോര്‍ട്ടല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊായ എംഎസ്എംഇ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ ഓൺലൈന്‍ വായ്പാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉടനടി ഫണ്ടുകള്‍ ലഭ്യമാക്കുന്ന ഈ വെബ് പോര്‍ട്ടല്‍ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനം ചെയ്യും.

ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനമാക്കി ഒരു കോടി രൂപ വരെ ഓൺലൈന്‍ ബിസിനസ് വായ്പകള്‍ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. പ്രോസസിങ് പൂര്‍ണമായും ഓൺലൈന്‍ ആണ്. 10 മിനിറ്റിനകം വായ്പകള്‍ക്ക് തത്വത്തില്‍ അനുമതി ലഭ്യമാക്കുന്നതും ഈ പോര്‍ട്ടലിന്റെ സവിശേഷതയാണ്.

സംരംഭകര്‍ക്ക് എംഎസ്എംഇ ഓൺലൈന്‍ പോര്‍ട്ടലില്‍ (https://msmeonline.southindianbank.com) തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങള്‍, പ്രോമോട്ടര്‍മാരുടേയും ഈടിന്റേയും വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ വായ്പാ യോഗ്യത പോര്‍ട്ടല്‍ സ്വയം പരിശോധിച്ച് ഉടനടി സൂചനാ ടേം ഷീറ്റും നല്‍കും.

X
Top