തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

റെയില്‍വേ കരാര്‍: 52 ആഴ്ച ഉയരം കുറിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഹരി

മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും 173 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെ തുടര്‍ന്ന് 52 ആഴ്ച ഉയരം കൈവരിച്ച ഓഹരിയാണ് ജിപിടി ഇന്‍ഫ്രാ പ്രൊജക്ട്‌സ്. 129.95 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ലുധിയാനയ്ക്കും കില റായ്പൂരിനുമിടയിലുള്ള (17.174 കി.മീ.) റെയില്‍വേ ട്രാക്കിന്റെ ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള വൈദ്യുതീകരണവും എന്‍ജിനീയറിങ് പ്രൊക്യുര്‍മെന്റ് & കണ്‍സ്ട്രക്ഷന്‍ (ഇപിസി) മോഡില്‍ സിഗ്‌നലിംഗ് & ടെലികമ്മ്യൂണിക്കേഷന്‍ ജോലികളും അടങ്ങുന്ന കരാറാണ് കമ്പനിയെ തേടി എത്തിയത്.

ജിപിടി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ജിപിടി ഇന്‍ഫ്രാപ്രോജക്ട്‌സ് ലിമിറ്റഡ്, സിവില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളുടെ നടത്തിപ്പിലും റെയില്‍വേയ്ക്കായി കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ നിര്‍മ്മിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഇത്. ശക്തമായ പ്രോജക്റ്റ് നിര്‍വ്വഹണ ശേഷിയും ആരോഗ്യകരമായ സാമ്പത്തിക അടിത്തറയും സമഗ്രമായ വളര്‍ച്ചയും പോസിറ്റീവ് ഘടകങ്ങളാണ്.

X
Top