ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ഹാപ്പിലി അൺമാരിഡ് മാർക്കറ്റിംഗിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഇൻഫോ എഡ്ജ്

മുംബൈ: ഹാപ്പിലി അൺമാരിഡ് മാർക്കറ്റിംഗിന്റെ ഓഹരികൾ ഏറ്റെടുക്കാൻ 7.5 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഇൻഫോ എഡ്ജ് (ഇന്ത്യ). ഈ നിക്ഷേപവുമായി ബന്ധപ്പെട്ട അറിയിപ്പിനെ തുടർന്ന് കമ്പനിയുടെ ഓഹരികൾ 2.34 ശതമാനം ഉയർന്ന് 4,367.25 രൂപയിലെത്തി.

ഇന്റർനെറ്റ് സേവന വ്യവസായത്തിനുള്ളിൽ പുതിയ ബിസിനസ്സ് ലൈനിലേക്ക് സ്ഥാനം ഉറപ്പിക്കാൻ തങ്ങളെ സഹായിക്കുന്ന തന്ത്രപ്രധാനമായ നിക്ഷേപമാണിതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഹാപ്പിലി അൺമാരിഡ് മാർക്കറ്റിംഗ് എന്നത് ഇൻഫോ എഡ്ജിന്റെ (ഇന്ത്യ) ഒരു അസോസിയേറ്റ് കമ്പനിയാണ്.

ഈ നിക്ഷേപത്തോടെ കമ്പനിയിലെ ഇൻഫോ എഡ്ജിന്റെ ഓഹരി പങ്കാളിത്തം 30.57 ശതമാനം ആയി ഉയരും. ‘ഉസ്ട്രാ’, ‘എച്ച്‌യു ഗേൾസ്’ എന്നീ ബ്രാൻഡുകളിലൂടെ വ്യക്തിഗത പരിചരണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹാപ്പിലി അൺമാരിഡ് മാർക്കറ്റിംഗ്. 2022 മാർച്ച് 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 67.81 കോടി രൂപയായിരുന്നു.

അതേസമയം ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് കമ്പനികളിൽ ഒന്നാണ് ഇൻഫോ എഡ്ജ് (ഇന്ത്യ). കമ്പനി നൗക്രി.കോം, ജീവശാന്തി.കോം, 99എക്കേഴ്സ്.കോം, ശിക്ഷ.കോം. ക്വാഡ്രാങ്കിൾ, നൗക്രി ഗൾഫ് തുടങ്ങിയ മുൻനിര ഇന്റർനെറ്റ് ബിസിനസുകൾ നടത്തുന്നു.

X
Top