രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

പാകിസ്താനിൽ പണപ്പെരുപ്പം കുതിക്കുന്നു

സാമ്പത്തിക ഞെരുക്കം ശ്വാസം മുട്ടിക്കുന്ന പാകിസ്തനിൽ പണപ്പെരുപ്പം ഉച്ചസ്ഥായിയില്ലെന്നു റിപ്പോർട്ട്. ക്ഷീര കർഷക സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സിറ്റി കമ്മീഷണർ പാകിസ്താനിലെ പാൽ വില വീണ്ടും വർധിപ്പിച്ചു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാനിലെ കറാച്ചിയിൽ പാൽ വില ലിറ്ററിന് 10 പാകിസ്താൻ രൂപ വർധിപ്പിച്ചതാതി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ വില വർധനയോടെ പാകിസ്താനിൽ ഒരു ലിറ്റർ പാലിന് 210 പാകിസ്താൻ രൂപ നൽകണം. പാൽ വിലയിൽ ലിറ്ററിന് 50 പാകിസ്താൻ രൂപ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പണപ്പെരുപ്പം ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തിൽ വില വർധന 10 പാകിസ്താൻ രൂപയിൽ ഒതുക്കാൻ തീരുമാനിക്കുകയായിരുന്നു.

പാൽ ഉൽപ്പാദനത്തിന്റെ ഉയർന്ന ചെലവ്, കുതിച്ചുയരുന്ന കന്നുകാലി വില, സർക്കാർ അവഗണന എന്നിവയാണ് ഈ ആസന്നമായ വർദ്ധനവിന് കാരണമായി കർഷകർ ഉയർത്തിക്കാട്ടുന്നത്.

പാലുൽപ്പാദനച്ചെലവുമായി പൊരുത്തപ്പെടുന്ന പുതിയ വില സംബന്ധിച്ച് കറാച്ചി കമ്മീഷണർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത കർഷകർ ചൂണ്ടിക്കാട്ടുന്നു.

വില വർധിപ്പിക്കുന്നതിൽ അധികൃതർ മൗനം തുടർന്ന സാഹചര്യത്തിൽ, മേയ് 10-നകം പാലിന്റെ വില വർധിപ്പിച്ചില്ലെങ്കിൽ, തൽപ്പരകക്ഷികൾ കാര്യങ്ങൾ ചർച്ച ചെയ്തു വില വർധിപ്പിക്കുമെന്നു നേരത്തേ കർഷകരുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സിറ്റി കമ്മീഷണർ പാകിസ്താനിലെ പാൽ വില വർധിപ്പിച്ചത്.

അതേസമയം, സെൻസിറ്റീവ് പ്രൈസ് ഇൻഡിക്കേറ്റർ (SPI) പാകിസ്താനിലെ പ്രതിവാര പണപ്പെരുപ്പം അടുത്തിടെ വിലയിരുത്തിയിരുന്നു. ഇതുപ്രകാരം മേയ് 2 ന് സംയോജിത ഉപഭോഗ ഗ്രൂപ്പുകളിലെ പണപ്പെരുപ്പത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രൂപ്പുകൾക്കുള്ളിലെ എസ്പിഐ 316.95 പോയിന്റിലാണ്. മുൻ ആഴ്ചയിൽ ഇത് 320.14 പോയിന്റിലായിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഇതേ ആഴ്ചയെ അപേക്ഷിച്ച്, ഈ ആഴ്ച സംയോജിത ഉപഭോഗ ഗ്രൂപ്പിന്റെ എസ്പിഐയിൽ 24.37 ശതമാനം വർധന ഉണ്ടായി.

പാകിസ്താനിലെ വില വർധന എത്രത്തോളം രൂക്ഷമാണെന്നു വ്യക്തമാക്കുന്നതാണിത്.

X
Top