
ന്യൂഡല്‍ഹി: പണപ്പെരുപ്പം ഈ വര്‍ഷം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം ആഷിമ ഗോയല്‍. മോശം ആഗോള സാഹചര്യങ്ങളെ ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞ ഗോയല്‍ സര്‍ക്കാര്‍ ഇടപെടല്‍ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചതായി വിശദീകരിച്ചു. കേന്ദ്രബാങ്ക് ഇടപെടല്‍ ഡിമാന്‍ഡ് അമിതമായി വര്‍ദ്ധിക്കുന്നത് തടയുകയും പണപ്പെരുപ്പ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു.
പാന്‍ഡെമിക് സമയത്ത് പോളിസി നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു, അതിനാല്‍ വീണ്ടെടുക്കല്‍ സ്ഥാപിതമായതിന് ശേഷം അവ വേഗത്തില്‍ ഉയര്‍ത്തേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ ഡിമാന്റ് വീണ്ടും താഴ്ന്നു.
അതിനാല്‍ നിരക്ക് വര്‍ധനയ്ക്ക് ശമാനമാകും. 2022 മെയ്മാസത്തിന് ശേഷം ഇതുവരെ 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ തയ്യാറായിട്ടുണ്ട്. നിലവില്‍ 6.5 ശതമാനത്തിലാണ് റിപ്പോ നിരക്കുള്ളത്.
ഏപ്രിലില്‍ 25 ബേസിസ് പോയിന്റ് വര്‍ധന കൂടി പ്രതീക്ഷിക്കപ്പെടുന്നു.ഉപഭോക്തൃ വില പണപ്പെരുപ്പം (സിപിഐ) പ്രവചനം നടപ്പു സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറയ്ക്കാനും ആര്‍ബിഐ തയ്യാറായി. ജുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായിരുന്നു.
ഉഷ്ണതാപം ഭക്ഷ്യവിലകയറ്റത്തിന് കാരണമാക്കുമോ എന്ന ചോദ്യത്തിന് കാലാവസ്ഥ രീതികള്‍ ക്രമരഹിതമായി എന്നായിരുന്നു മറുപടി. കൃഷിയില്‍ പ്രതിരോധശേഷി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഗോയല്‍ പറഞ്ഞു.