ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

പുതിയ സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഹൈദരാബാദ്: പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ് ഈ സർവീസ്. 2025 ഫെബ്രുവരി 20 മുതലാണ് സർവീസ് ആരംഭിക്കുക.

മദീനയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസുകള്‍ നടത്തുക. ഹജ്ജ്, ഉംറ തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ തന്നെ മദീനയിലേക്കുള്ള സര്‍വീസുകള്‍ പ്രധാനപ്പെട്ടതാണ്.

ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190 വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 65 ആഭ്യന്തര റൂട്ടുകളെയും 15 അന്താരാഷ്ട്ര റൂട്ടുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ സര്‍വീസുകള്‍.

X
Top