
മുംബൈ: ജൂണ്‍ 30 ന് ഇന്ത്യന്‍ സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 357.70 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 64273.12 ലെവലിലും നിഫ്റ്റി 99.50 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 19071.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1696 ഓഹരികള്‍ മുന്നേറുമ്പോള്‍ 513 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
143 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, എം ആന്‍ഡ് എം, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്.ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, നെസ്ലെ ഇന്ത്യ എന്നിവ നഷ്ടത്തിലായി.
ലോഹമൊഴികെയുള്ള മേഖലകള്‍ നേട്ടത്തിലായപ്പോള്‍ പൊതുമേഖല ബാങ്ക് 1.27 ശതമാനവും ഐടി 1.40 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്. ബിഎസ്ഇ സ്‌മോള്‍ക്യാപ്,മിഡ്ക്യാപ് സൂചികകള്‍ 0.50 ശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്.






