പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 18666 ലെവലില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി ഏതാണ്ട് മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 27.56 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 62951.81 ലെവലിലും നിഫ്റ്റി 1.30 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 18,666.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1340 ഓഹരികള്‍ പിന്‍വലിയുമ്പോള്‍ 1640 ഓഹരികള്‍ മുന്നേറുന്നു.

137 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്‍, സിപ്ല എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി പോര്‍ട്ട്‌സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ലോഹം, ഊര്‍ജ്ജം ഒഴികെയുള്ളതെല്ലാം ഉയര്‍ന്നപ്പോള്‍ ഓട്ടോ,ഫാര്‍മ,എഫ്എംസിജി,ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവ അരശതമാനം നേട്ടത്തിലാണ് വ്യാപാരത്തിലുള്ളത്. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.11 ശതമാനവും മിഡ്ക്യാപ് 0.40 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് വര്‍ദ്ധനവും ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനിരിക്കുന്നതും വിപണിയെ ബാധിക്കുന്നതായി മെഹ്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ പറയുന്നു. കൂടാതെ ചൈനയുടെ വളര്‍ച്ച കുറയുന്നത് ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

18888 ന് മുകളിലാണ് തപ്‌സെ മുന്നേറ്റം പ്രതീക്ഷിക്കുന്നത്.നിര്‍ണ്ണായക സപ്പോര്‍ട്ട് 18555 ലെവലില്‍.

X
Top