കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം കൂടിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കും കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ചൈനയോടുള്ള ഇന്ത്യയുടെ വ്യപാര ആശ്രയത്വം കൂടുന്നു.

2023ല്‍ ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം 1.2 ശതമാനം ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ഡെവലപ്മെന്റ് (UNCTAD) വ്യക്തമാക്കി.

2023ല്‍ സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം 0.6 ശതമാനം താഴ്ന്നുവെന്നും യു.എന്‍.സി.റ്റി.എ.ഡി പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ട്രേഡ് അപ്ഡേറ്റ് റിപ്പോര്‍ട്ടിലുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വവും 2023ല്‍ കൂടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വ്യാപാരത്തില്‍ ഉണര്‍വുമായി ഇന്ത്യ
ഇന്ത്യയടക്കം നിരവധി വലിയ സാമ്പത്തിക ശക്തികള്‍ (Major economies) 2023ലെ നാലാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ രാജ്യാന്തര വ്യാപാര രംഗത്ത് മികച്ച വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

ചൈനയുടെ ഇറക്കുമതിയും ഇന്ത്യയുടെ കയറ്റുമതിയും 5 ശതമാനം വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തി.

ആഫ്രിക്ക, കിഴക്കനേഷ്യ, തെക്ക്-കിഴക്കനേഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളുടെ വ്യാപാരത്തിലും ഉണര്‍വുണ്ടായി. 2023ല്‍ ആഗോള വ്യാപാരം പക്ഷേ മൂന്ന് ശതമാനം താഴ്ന്നു. എന്നാല്‍, ആഗോള സേവനമേഖല മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വളര്‍ച്ച നേടി.

ചരക്ക് വ്യാപാരം 5 ശതമാനം കുറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര ഇടപാടുകളും കഴിഞ്ഞ വര്‍ഷം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

X
Top