റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 26.5 ബില്യണ്‍ ഡോളറായി ചുരുങ്ങി

ന്യൂഡല്‍ഹി: വ്യാപാരം മെച്ചപ്പെട്ടതിന്റെ സൂചന നല്‍കി ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 26.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. വാണിജ്യമന്ത്രാലയം പുറത്തിറക്കിയ ഡാറ്റ പ്രകാരം, ഇറക്കുമതിയിലെ കുറവും കയറ്റുമതിയിലെ സ്ഥിരമായ വര്‍ദ്ധനവുമാണ് കാരണം. ജൂലൈയില്‍ വ്യാപാരക്കമ്മി 27.35 ബില്യണ്‍ ഡോളറും 2024 ഓഗസ്റ്റില്‍ 35.64 ബില്യണ്‍ ഡോളറുമായിരുന്നു.

ചരക്ക് കയറ്റുമതി, ഓഗസ്റ്റ് 2025 ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.7 ശതമാനം ഉയര്‍ന്ന് 35.1 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 10 ശതമാനം ഇടിഞ്ഞ്  61.59 ബില്യണ്‍ ഡോളറായി.കയറ്റുമതിയും ഇറക്കുമതിയും ജൂലൈ മാസത്തില്‍ യഥാക്രമം 37.24 ബില്യണ്‍ ഡോളറും 64.59 ബില്യണ്‍ ഡോളറുമായിരുന്നു.

പെട്രോളിയം ഇതര ചരക്ക് കയറ്റുമതിയിലെ ശക്തമായ പ്രകടനം ഡാറ്റ എടുത്തുകാണിക്കുന്നു. 2025 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 7.35 ശതമാനമാണ് ഉയര്‍ന്നത്. സേവന കയറ്റുമതി ഇതേകാലയളവില്‍ 97.43 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷത്തിലിത് 88.46 ബില്യണ്‍ ഡോളറായിരുന്നു.

2025 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 20.76 ശതമാനം കുറഞ്ഞു.

മറ്റൊരു ശ്രദ്ധേയമായ കാര്യം കയറ്റുമതിയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രധാന ലക്ഷ്യകേന്ദ്രമാകുന്നു എന്നാണ്. നടപ്പ് വര്‍ഷത്തിന്റെ ആദ്യ അഞ്ച്മാസങ്ങളില്‍ യുഎസിലേയ്ക്കുള്ള കയറ്റുമതി 40.39 ബില്യണ്‍ ഡോളറിന്റേതാണ്. മുന്‍വര്‍ഷത്തിലിത് 34.21 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ100 ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവയുടെ ഇറക്കുമതി കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. കൂടാതെ  കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ ഇന്ത്യയുടെ വ്യാപാര തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി തുടര്‍ന്നു. പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിലും രാജ്യത്തിന്റെ കയറ്റുമതി അടിത്തറ വികസിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

X
Top