പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒക്ടോബറില്‍ ഉയര്‍ന്നു

മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒക്ടോബറില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തി. കെപ്ലര്‍, ഓയില്‍എക്‌സ് എന്നിവയില്‍ നിന്നുള്ള ഡാറ്റ പ്രകാരം കഴിഞ്ഞമാസത്തില്‍ രാജ്യം പ്രതിദിനം 1.48 ദശലക്ഷം റഷ്യന്‍ എണ്ണയാണ് വാങ്ങിയത്. സെപ്തംബറിലിത് 1.44 ദശലക്ഷം ബാരലായിരുന്നു.

അതേസമയം നവംബറോടുകൂടി റഷ്യന്‍ എണ്ണയുടെ  ഇറക്കുമതിയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പനികള്‍ യുഎസ് ഉപരോധത്തിന് വിധേയമായതോടെയാണ് ഇത്. ഇന്ത്യന്‍ റിഫൈനര്‍മാര്‍ പുതിയ ഓര്‍ഡറുകള്‍ ഇതിനോടകം നിര്‍ത്തിയിട്ടുണ്ട്.

പഴയ ഓര്‍ഡര്‍ പ്രകാരമുള്ള ഇറക്കുമതി നവംബര്‍ 21 വരെ തുടരുമെന്നും പിന്നീട് ഇടിയുമെന്നും ഇത് സംബന്ധിച്ച് കെപ്ലര്‍ അനലിസ്റ്റ് സുമിത് റിതോലിയ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാംഗളൂര്‍ റിഫൈനറീസ്, എച്ച്പിസിഎല്‍, മിത്തല്‍ എനര്‍ജി എന്നിവ ഇതിനോടകം റഷ്യയില്‍ നിന്നുള്ള  എണ്ണ വാങ്ങല്‍ നിര്‍ത്തി.

X
Top