
ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിക്ക് മുമ്പ് ഇന്ത്യയുടെ ദീര്‍ഘകാല പണപ്പെരുപ്പ നില 4.3 ശതമാനമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉദ്യോഗസ്ഥരുടെ വിശകലനം. പകര്‍ച്ചവ്യാധി സമയത്തെ വര്‍ദ്ധനവ് താല്‍ക്കാലികമായിരുന്നു.
”ബിസിനസ്സ് വീണ്ടെടുക്കലിന്റെയും പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാകുന്നതിന്റെയും വേഗത പണപ്പെരുപ്പം താഴുന്നതിന്റെ ഗതി നിര്‍ണ്ണയിക്കും, ” മോണിറ്ററി പോളിസി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ആര്‍ കെ സിന്‍ഹ എഴുതിയ പ്രബന്ധം പറഞ്ഞു. ‘പണപ്പെരുപ്പം: ഒരു പുനരവലോകനം’ എന്ന പ്രബന്ധം അതിന്റെ രചയിതാവിന്റെ കാഴ്ചപ്പാടുകളെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്.
2014 ന്റെ തുടക്കത്തില്‍ റിസര്‍വ് ബാങ്ക് ഫ്‌ലെക്‌സിബിള്‍ ഇന്‍ഫ്‌ലേഷന്‍ ടാര്‍ഗെറ്റിംഗ് (എഫ്‌ഐടി) ചട്ടക്കൂട് സ്വീകരിച്ചു. പിന്നീട് 2016 ന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് 4 ശതമാനം എന്ന ഇടത്തരം ലക്ഷ്യം ഔപചാരികമായി അംഗീകരിക്കപ്പെടുന്നത്, ലേഖനം പറയുന്നു.
ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം, മെയില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ലക്ഷ്യമായ 4 ശതമാനത്തിലൊതുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 ജനുവരിയിലാണ് ഇതിന് മുന്‍പ് ഉപഭോക്തൃ സൂചിക പണപ്പെരുപ്പം (സിപിഐ) നാല് ശതമാനത്തിലെത്തുന്നത്.
2023 ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തിലെത്തി.2-6 ശതമാനമാണ് ആര്‍ബിഐയുടെ ടോളറന്‍സ് പരിധി.
”ഞങ്ങളുടെ വിശകലന പ്രകാരം മെയ് മാസത്തെ പണപ്പെരുപ്പം ഏകദേശം 4% ആകും. ഇതോടെ രണ്ടാം പാദ (ഏപ്രില്‍-ജൂണ്‍) പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പ്രവചനമായ 5.1% ത്തില്‍ നിന്നും 60 ബേസിസ് പോയിന്റ് താഴും” സാമ്പത്തിക വിദഗ്ധരായ സോണാല്‍ വര്‍മ്മ, ഔറോദീപ് നന്ദി എന്നിവര്‍ കുറിപ്പില്‍ എഴുതി.
ജൂണ്‍ 12 നാണ് മെയ് മാസത്തെ പണപ്പെരുപ്പ ഡാറ്റ പുറത്തിറക്കുക. ഉഷ്ണതരംഗ ഭീഷണിയുണ്ടെങ്കിലും കുറഞ്ഞ കാര്‍ഷിക ഇന്‍പുട്ട് ചെലവും സര്‍ക്കാരിന്റെ സജീവമായ വിതരണ-സൈഡ് ഇടപെടലും ഭക്ഷ്യവില വര്‍ദ്ധനവ് ലഘൂകരിക്കും.
ഏപ്രില്‍ മാസത്തില്‍ ചില്ലറ പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞിരുന്നു. 18 മാസത്തെ കുറഞ്ഞ തോതാണിത്. 2022 മെയ് മാസം മുതല്‍ 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറായിട്ടുണ്ട്.
അതാണ് ഇപ്പോള്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്.