Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള 10 കമ്പനികൾ

ന്ത്യയിലെ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനികളുടെ ലിസ്റ്റിൽ റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) ഒന്നാമതെത്തി. അടുത്തിടെ പുറത്തു വിട്ട, 2023 Burgundy Private Hurun India 500 list പ്രകാരമാണിത്.

ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന കമ്പനി ലിസ്റ്റിൽ ഒന്നാമതെത്തുന്നത്. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള ഡാറ്റ അധിഷ്ഠിതമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

കുറഞ്ഞത് 6700 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളെയാണ് ലിസ്റ്റിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസാണ് (Tata Consultancy Services) 12 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ളത്. എച്ച്ഡിഎഫ്സിയുമായുള്ള ലയനത്തിനു ശേഷം എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) 10 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പോടെ മൂന്നാമതെത്തി.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഏറ്റവുമധികം വിപണി മൂല്യമുള്ള അൺലിസ്റ്റഡ് കമ്പനി. വാർഷികാടിസ്ഥാനത്തിൽ 436% വളർച്ചയോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനിയായി മാറി. അദാനി ഗ്രൂപ്പിനാണ് തിരിച്ചടി നേരിട്ടത്.

ഹിൻഡൻബർഗ് ആരോപണങ്ങൾ കാരണം ഗ്രൂപ്പിന്റെ 9 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഇടിഞ്ഞത്. എന്നാൽ സുപ്രീം കോടതിയുടെ ചില തീരുമാനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 4 ലക്ഷം കോടി രൂപയിലധികം രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.

2023 Burgundy Private Hurun India 500 കമ്പനികളുടെ ആകെ വിപണി മൂല്യം 231 ലക്ഷം കോടി രൂപ മറികടന്നു. ഇത് സൗദി അറേബ്യ, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ ആകെ ജിഡിപിയെക്കാൾ ഉയരത്തിലാണ്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നതിൽ, ആദ്യ 10 കമ്പനികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. കമ്പനിയുടെ പേര്, ഏകദേശ വിപണി മൂല്യം (രൂപയിൽ) എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

  1. റിലയൻസ് ഇൻഡസ്ട്രീസ് – 20 ലക്ഷം കോടി
  2. ടാറ്റ കൺസൾട്ടൻസി സർവീസസ് – 12 ലക്ഷം കോടി
  3. എച്ച്ഡിഎഫ്സി ബാങ്ക് – 10 ലക്ഷം കോടി
  4. ഐസിഐസിഐ ബാങ്ക് – 6 ലക്ഷം കോടി
  5. ഇൻഫോസിസ് – 5.7 ലക്ഷം കോടി
  6. ഭാരതി എയർടെൽ – 5.5 ലക്ഷം കോടി
  7. ഐടിസി – 5.3 ലക്ഷം കോടി
  8. ലാർസൻ & ടുബ്രോ – 4 ലക്ഷം കോടി
  9. എച്ച്സിഎൽ ടെക്നോളജീസ് – 3.4 ലക്ഷം കോടി
  10. കൊടക് മഹീന്ദ്ര ബാങ്ക് – 3.4 ലക്ഷം കോടി
X
Top