എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ഇന്ത്യന്‍ കടപ്പത്രങ്ങള്‍ ആഗോള സൂചികയില്‍ എത്താന്‍ വൈകും

മുംബൈ: ഇന്ത്യയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ആഗാേള ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയും വൈകും. ജെപി മോര്‍ഗന്‍, ബ്ലൂംബെര്‍ഗ് – ബാര്‍ക്ലേയ്‌സ്, എഫ്ടിഎസ്ഇ – റസല്‍ എന്നിവ തയാറാക്കുന്ന സൂചികകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ രണ്ടു മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ വര്‍ഷം തന്നെ സൂചികയില്‍ ഇന്ത്യ ഇടം പിടിക്കുമെന്ന സൂചനയാണുണ്ടായിരുന്നത്.

ഇന്ത്യയെ ഉള്‍പെടുത്തുന്ന കാര്യം അടുത്ത വര്‍ഷം പകുതിയോടെയേ തീരുമാനിക്കൂ എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ ഉള്‍പ്പെട്ടാല്‍ വിദേശികള്‍ പ്രതിവര്‍ഷം 3000 കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും എന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ ധനകമ്മി നികത്താന്‍ വിദേശികളുടെ സമ്പാദ്യം ഉപയോഗപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്.

X
Top