യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ജനുവരിയില്‍ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ജനുവരിയില്‍ ഇടിഞ്ഞു. കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 3523 കോടി ഡോളറായിരുന്നു.

2022 ഡിസംബറിലെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറാണ്. 2022 ജനുവരിയിലെ 5257 കോടി ഡോളറില്‍ നിന്ന് അവലോകന മാസത്തിലെ ഇറക്കുമതി 3.63 ശതമാനം ഇടിഞ്ഞ് 5066 കോടി ഡോളറിലെത്തി.

വ്യാപാര കമ്മി

ഡിസംബറിലെ 2376 കോടി ഡോളറില്‍ നിന്ന് ജനുവരിയിലെ വ്യാപാര കമ്മി 1775 കോടി ഡോളറായി.നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 8.51 ശതമാനം ഉയര്‍ന്ന് 36,925 കോടി ഡോളറിലെത്തി. ഈ കാലയളവിലെ ഇറക്കുമതി 21.89 ശതമാനം വര്‍ധിച്ച് 60,220 കോടി ഡോളറിലെത്തി.

ഉയർന്നതും കുറഞ്ഞതും

ഈ കാലയളവിലെ പ്രധാന കയറ്റുമതികളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.

എന്നാല്‍ ആഗോള ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ പരുത്തി, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇരുമ്പയിര്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.

X
Top