ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

ഇന്ത്യൻ കുടുംബങ്ങൾ വൻ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് ആർബിഐ റിപ്പോർട്ട്

കൊച്ചി: കൊവിഡ് അനന്തര കാലയളവിൽ ധനകാര്യ ബാദ്ധ്യത കൂടിയതോടെ ഇന്ത്യൻ കുടുംബങ്ങൾ വൻ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്.

ഇതോടൊപ്പം ഗാർഹിക സാമ്പാദ്യത്തിലും പത്ത് വർഷത്തിനിടെ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാർഹിക കടത്തിലുണ്ടാകുന്ന കുതിപ്പ് നിയന്ത്രിക്കാൻ ജാഗ്രത വേണമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഗാർഹിക സമ്പാദ്യ നിരക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 18.4 ശതമാനമായാണ് താഴ്ന്നത്. 2013-22 വർഷങ്ങളിൽ ജി.ഡി.പിയുടെ 20 ശതമാനമായിരുന്നു ശരാശരി സേവിംഗ്സ് നിരക്ക്.

ഇക്കാലയളവിൽ അറ്റ ധനകാര്യ സേവിംഗ്സ് 39.8 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായാണ് ഉയർന്നത്.

X
Top