രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ സ്വർണ്ണത്തിലുള്ള കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ എത്തി. 2025 മാർച്ചിലെ വിവരം അനുസരിച്ച് 879.58 ടൺ ആണ് റിസർവ് ബാങ്കിന്റെ സ്വർണശേഖരം. 2020 മദ്ധ്യത്തിൽ റിസർ ബാങ്കിന്റെ കൈവശം ഉണ്ടായിരുന്ന സ്വർണശേഖരത്തിന്റെ മൂന്നിലൊന്നാണ് വർദ്ധിച്ചത്.

ഇന്ത്യയുടെ അറ്റ വിദേശ ആസ്തികളിൽ 12 ശതമാനം ആണ് ഇപ്പോൾ സ്വർണം. മുൻവർഷം ഇത് 8.3 ശതമാനം ആയിരുന്നു. സ്വർണ്ണവില ഉയർന്നതും റിസർവ് ബാങ്ക് കൂടുതലായി സ്വർണം വാങ്ങിയതും ഈ വർധനവിന് കാരണമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആയിരം ടണ്ണിലേറെ സ്വർണം ലോകത്തെ സെൻട്രൽ ബാങ്കുകൾ വാങ്ങിയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്.

സെൻട്രൽ ബാങ്കുകളുടെ സ്വർണശേഖരം തുടർന്നും ഉയരുമെന്നാണ് ഗോൾഡ് കൗൺസിൽ നടത്തിയ സർവേ നൽകുന്ന സൂചന. സെൻട്രൽ ബാങ്കുകളുടെ ഡോളർ ശേഖരം ഇതിനൊപ്പം കുറഞ്ഞു വരികയാണ്. ഡോളറിലുള്ള ആശ്രിതത്വം കുറക്കുകയാണ് ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ ചെയ്യുന്നത്.

സെൻട്രൽ ബാങ്കുകളുടെ സ്വർണശേഖരം 36,000 ടൺ ആണെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് പറയുന്നു. 1965ലാണ് സെൻട്രൽ ബാങ്കുകളുടെ സ്വർണശേഖരം ഇതിനേക്കാൾ ഉയർന്ന നിലവാരത്തിൽ എത്തിയത്.

38,000 ടൺ ആയിരുന്നു അന്ന് സെൻട്രൽ ബാങ്കുകളുടെ കൈവശം ഉണ്ടായിരുന്ന സ്വർണം. സെൻട്രൽ ബാങ്കുകളുടെ വിദേശ കരുതലിൽ സ്വർണം ഇപ്പോൾ 20 ശതമാനമാണ്.

X
Top