കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: സെപ്തംബര്‍ 9 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 2.234 ബില്ല്യണ്‍ കുറഞ്ഞ് 550.871 ബില്ല്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 553.105 ബില്ല്യണ്‍ ഡോളറായിരുന്നു. വിദേശ നാണ്യ ആസ്തികള്‍ (എഫ്‌സിഎ) കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച നാണ്യ ശേഖരം കുറവ് രേഖപ്പെടുത്തിയത്.

അതേസമയം സ്വര്‍ണ്ണകരുതലില്‍ വര്‍ധന രേഖപ്പെടുത്തി. എഫ്‌സിഎ 2.519 ബില്ല്യണ്‍ കുറഞ്ഞ് 489.598 ബില്ല്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണകരുതല്‍ 340 മില്ല്യണ്‍ യു.എസ് ഡോളറില്‍ നിന്നും 38.644 ബില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയായിരുന്നു. യുഎസ് ഇതര കറന്‍സികളായ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുടെ ഡോളറിലുള്ള ഉയര്‍ച്ച അഥവാ താഴ്ചയുടെ പ്രഭാവമാണ് എഫ്‌സിഎ.

അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്) യില്‍ നിന്നും പിന്‍വലിക്കാവുന്ന പ്രത്യേക അവകാശം (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്എസ്ഡിആര്‍) 63 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 17.719 ബില്ല്യണ്‍ ഡോളറായി മാറിയെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറഞ്ഞു. ഐഎംഎഫിലെ ഇന്ത്യയുടെ കരുതല്‍ 8 മില്ല്യണ്‍ ഉയര്‍ന്ന് 4.91 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്. രൂപയുടെ ഇടിവ് നികത്താനുള്ള ആര്‍ബിഐയുടെ നടപടികളും എണ്ണ ഇറക്കുമതിയ്ക്ക് ഡോളറില്‍ പണം നല്‍കുന്നതുമാണ് വിദേശ നാണ്യ കരുതലിനെ കുറക്കുന്നത്.

X
Top