മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു

ന്യൂഡല്‍ഹി: ജനുവരി 20 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 1.727 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 573.727 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 10.417 ബില്യണ്‍ നേട്ടമായിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 506.358 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 839 മില്യണ്‍ ഡോളറിന്റെ വര്‍ധന. സ്വര്‍ണ്ണ ശേഖരം 821 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 43.712ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്) 68 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.432 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 1 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.226 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top