റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഇന്ത്യയുടെ ഒന്നാംപാദ ധനക്കമ്മി 4.68 ലക്ഷം കോടി,  വാര്‍ഷിക ലക്ഷ്യത്തിന്റെ 29.9 ശതമാനം

ന്യൂഡല്‍ഹി: 2026 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായി. വാര്‍ഷിക ലക്ഷ്യത്തിന്റെ 29.9 ശതമാനമാണിത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ബജറ്റ് ലക്ഷ്യത്തിന്റെ  17.2 ശതമാനം മാത്രമായിരുന്നു ധനക്കമ്മി.

കഴിഞ്ഞപാദത്തില്‍ വരുമാനം 10.95 ലക്ഷം കോടി രൂപയായപ്പോള്‍ ചെലവ് 115.63 ലക്ഷം കോടി രൂപ. ഇത് യഥാക്രമം വാര്‍ഷിക ലക്ഷ്യത്തിന്റെ 31.3 ശതമാനവും 30.9 ശതമാനവുമാണ്.

നികുതി വരുമാനം 6.61 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 4.03 കോടി രൂപയുമാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 23.3 ശതമാനവും 69.2 ശതമാനവുമാണിത്. മുന്‍വര്‍ഷത്തില്‍ നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 27.7 ശതമാനവും നികുതിയേതര വരുമാനം 55.3 ശതമാനവുമായിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലാഭവിഹിത ഇനത്തില്‍ 2.69 ലക്ഷം കോടി രൂപ നല്‍കിയതാണ് നികുതി ഇതര വരുമാനം ഉയര്‍ത്തിയത്. മുന്‍വര്‍ഷത്തിലിത് 2.11 ലക്ഷം കോടി രൂപയായിരുന്നു. വരുമാനക്കമ്മി 1.51 ലക്ഷം കോടി അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 3.8 ശതമാനമാണ്.

X
Top