ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

ഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നു

കൊച്ചി: രാജ്യാന്തര മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും ഇന്ത്യയുടെ കയറ്റുമതി 9 ശതമാനം വർദ്ധനയോടെ 3849 കോടി ഡോളറായി.

ഇലക്‌ട്രോണിക്‌സ്, എൻജിനിയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ ഉണർവാണ് കരുത്തായത്. അതേസമയം ഇന്ത്യയിലേക്കുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ കൂടിയതിനാല്‍ വ്യാപാര കമ്മി മുകളിലേക്ക് നീങ്ങി.

കഴിഞ്ഞ മാസം ഇന്ത്യയുടെ വ്യാപാര കമ്മി 2,642 കോടി ഡോളറായാണ് ഉയർന്നത്. ‌ഏപ്രിലില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 19.12 ശതമാനം ഉയർന്ന് 6,491 കോടി ഡോളറായി.

ക്രൂഡോയില്‍, സ്വർണം എന്നിവയിലെ വർദ്ധനയാണ് വ്യാപാര കമ്മി കൂടാൻ ഇടയാക്കിയത്.

X
Top