ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയുടെ 10 വര്‍ഷത്തെ സോവറിന്‍ ബോണ്ട് യീല്‍ഡ് കുതിച്ചുയര്‍ന്നു. ബോണ്ട് യീല്‍ഡ് 0.58 ശതമാനം ഉയര്‍ന്ന് 7.25 ശതമാനമാകുകയായിരുന്നു. നിക്ഷേപകര്‍ സോവറിന്‍ ബോണ്ടുകള്‍ വില്‍പന നടത്തുകയാണ്.

ഓഗസ്റ്റ് 15, 16 തീയതികളില്‍  ഇന്ത്യ 10 വര്‍ഷ ബോണ്ടുളില്‍ വ്യാപാരം നടന്നിരുന്നില്ല. സ്വാതന്ത്ര്യദിനവും പാഴ്‌സി പുതുവത്സരവും കാരണമാണിത്. ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുമ്പോള്‍ ബോണ്ടുകള്‍ക്ക് വിലയില്ലാതാകുന്നു.

ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനത്തിലെത്തിയിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണിത്.

മാത്രമല്ല, സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിച്ച 6.6 ശതമാനത്തിലും അധികം. അഞ്ച്മാസത്തിന് ശേഷമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് (സിപിഐ) പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിന് മുകളിലെത്തുന്നത്.

X
Top