പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ടൂറിസം പ്രോത്സാഹനം: എയര്‍ ബിഎന്‍ബിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു

പനാജി: ഇന്ത്യന്‍ ടൂറിസത്തിന് സവിശേഷ സ്ഥാനം നല്‍കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവും എയര്‍ബിഎന്‍ബിയും ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ധാരണാപത്രം, പൈതൃക സ്വത്തുക്കളുടെയും സാംസ്‌കാരികതയുടെയും പ്രാധാന്യം വര്‍ധിപ്പിക്കാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

”ഹോംസ്റ്റേ താമസസൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് വ്യക്തിഗതവും ആഴത്തിലുള്ളതും വേരുകളില്‍ ഊന്നിയതുമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ അതുല്യവും വൈവിധ്യപൂര്‍ണ്ണവുമായ താമസസൗകര്യ ഓഫറുകള്‍ക്ക് ആഗോള വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും യാത്രക്കാര്‍ക്ക് നമ്മുടെ സമ്പന്നമായ പൈതൃകം നേരിട്ട് അനുഭവിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് കരാര്‍. എയര്‍ബിഎന്‍ബിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ” മന്ത്രി പറഞ്ഞു.

ഈ പങ്കാളിത്തം ഇന്‍ ബൗണ്ട് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശിക സമൂഹങ്ങള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ നല്‍കുന്നതിനും കാരണമാകും. ആഗോള ടൂറിസം ഭൂപടത്തില്‍ ഇന്ത്യയെ സവിശേഷമായി അടയാളപ്പെടുത്തുക എന്നതാണ്

X
Top