ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഈ വർഷം രൂപ നേരിട്ടത് അഞ്ച് ശതമാനം തകർച്ച

മുംബൈ: ചൊവ്വാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 10 പൈസ ഇടിഞ്ഞ് 90.15 ആയി. കഴിഞ്ഞ ദിവസങ്ങളിലായി രൂപയുടെ മുല്യ ശോഷണം ആവർത്തിക്കുന്ന പ്രവണതയാണ്. ഏതെങ്കിലും അപ്രതീക്ഷിത സാഹചര്യത്തിൽ ഒറ്റയടിക്ക് ഉണ്ടായ മൂല്യ ശോഷണമല്ല സംഭവിക്കുന്നത്. 2025ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 5% ത്തിലധികം ദുർബലപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. 2015ൽ ഒരു ഡോളർ ഏകദേശം 62.97 രൂപ ആയിരുന്നു. 2024 ആയപ്പോഴേക്കും അത് 83–84 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തി. 2015ൽ രൂപ ഉപയോഗിച്ച് ഒരു ഡോളറിന്റെ ഏകദേശം 1/60 ഭാഗം വാങ്ങിയപ്പോൾ ഒരു രൂപ ഇന്ന് ഏകദേശം 1/85–1/90 ഭാഗം മാത്രം വാങ്ങാവുന്ന ശേഷിയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

ഇന്നലെ രാവിലെ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ യുഎസ് ഡോളറിനെതിരെ രൂപ 90.15 ൽ ആരംഭിച്ചു, മുൻ ക്ലോസിനേക്കാൾ 10 പൈസ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച, യുഎസ് ഡോളറിനെതിരെ രൂപ 90.05 ൽ ആണ് ക്ലോസ് ചെയ്തത്. റിസർവ്വ് ബാങ്ക് റിപോ നിരക്കിൽ കുറവ് വരുത്തിയത് രൂപയ്ക്ക് കരുത്തു പകരും എന്ന പ്രതീക്ഷയുണ്ടായിരുന്നു. താൽക്കാലിക ഏറ്റക്കുറച്ചിലുകൾക്ക് പകരം തുടർച്ചയായ മൂല്യത്തകർച്ച എന്ന നിലയിലാണ്  വീഴ്ചയെ സംഭവിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിശ്ശബ്ദത തുടരുന്നു. രൂപയെ വിപണിയിൽ പ്രതിരോധിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ്. കയറ്റുമതി ദുർബലമായതും ഇതിനെതിരായ പരിഹാര നടപടികൾ ഫലപ്രദമായി നടപ്പാക്കാത്തതും വീഴ്ചയുടെ ആഘാതം വർധിപ്പിച്ചു.

ദുർബലമായ നിക്ഷേപക വികാരവും മൂലധന ഒഴുക്കിലെ കുറവും തുടരുകയാണ്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ നിന്ന് പണം പിൻവലിക്കുന്നത് രൂപയുടെ ആവശ്യം കുറയ്ക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ ഇക്കാര്യത്തിൽ ‘സോഫ്റ്റ്-ടച്ച്’ സമീപനം കാണിച്ചതായും വിലയിരുത്തലുകൾ ഉണ്ടായി. ഓഹരി വിപണിയിലും ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.04 ശതമാനം കുറഞ്ഞ് 99.04 ൽ വ്യാപാരം നടത്തി, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില 0.19 ശതമാനം കുറഞ്ഞ് ബാരലിന് 62.37 യുഎസ് ഡോളറിലെത്തി.

ഇന്ന് ഡൽഹിയിൽ ആരംഭിക്കാനിരിക്കുന്ന യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളെക്കുറിച്ചുള്ള ആശങ്ക യുഎസ് ഡോളറിന് കരുത്ത് പകരുന്ന പ്രവണതയാണ്. ഡിസംബർ 10നാണ് ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ ചർച്ചകൾക്ക് തുടക്കം.

X
Top