
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികളുടെ ക്രൂഡ് ഓയില്‍ സംസ്‌ക്കരണം ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഉത്പാദനം 5.39 ദശലക്ഷം ബാരലാ (22.80 ദശലക്ഷം ടണ്‍)യാണ് കൂടിയത്. റോയിട്ടേഴ്സ് രേഖകള്‍ പ്രകാരം 2009 ന് ശേഷമുള്ള ഉയര്‍ന്ന നിരക്ക്.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതും ശക്തമായ ഡിമാന്റുമാണ് സംസ്‌ക്കരണം വര്‍ധിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ തമസ്‌ക്കരിച്ച റഷ്യന്‍ ഓയില്‍ വന്‍ ഡിസ്‌ക്കൗണ്ടില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ആറ് മാസത്തെ ഉയര്‍ന്ന നിലയിലെത്തി.
കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ലഭ്യമാകുന്നതിനാല്‍ റിഫൈനറികളുടെ മാര്‍ജിനുകള്‍ ഉയരുന്നു.യൂറോപ്പില്‍ റഷ്യന്‍ ഡീസല്‍ ഇല്ലാത്തതിനാല്‍, ഡീസല്‍ കയറ്റുമതി നടത്താനും അവര്‍ക്കാകും. അതുകൊണ്ടുതന്നെ ശേഷി വിനിയോഗവും കൂടി.
റിഫൈനറികളുടെ ശേഷി വിനിയോഗം ജനുവരിയില്‍ 106.91% ആയാണ് ഉയര്‍ന്നത്.തൊട്ടുമുന്‍മാസത്തില്‍ 104.39% ആയിരുന്നു വിനിയോഗം.അതേസമയം ഏപ്രില്‍ 1 ന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ ഇന്ധനാവശ്യം 4.7 ശതമാനത്തോളം വര്‍ധിക്കുമെന്ന് റിഫൈനറി അനലിസ്റ്റ് എഹ്സാന്‍ ഉള്‍-ഹഖ് പറയുന്നു.






