കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഒമ്പത് മാസത്തിനിടെ ആദ്യമായി ഇന്ത്യയുടെ എംക്യാപ് 3 ട്രില്യണ്‍ ഡോളറിന് താഴെയെത്തി

മുംബൈ: വിദേശ ബാങ്കുകളുടെ അസ്ഥിരത ആഭ്യന്തര വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുന്നു. ഇന്ത്യന്‍ വിപണി മൂലധനം ഒന്‍പത് മാസത്തിനിടെ ആദ്യമായി 3 ട്രില്യണ്‍ ഡോളറിന് താഴെയായി. ആഭ്യന്തര മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ കഴിഞ്ഞയാഴ്ച 2.99 ബില്യണ് ഡോളറായതോടെയാണ് ഇത്.

2022 ജൂണിലാണ് അവസാനമായി എംക്യാപ് ഇത്രയും താഴ്ന്നത്. മൂല്യത്തിന്റെ കാര്യത്തില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ വിപണി.2023 ല്‍ ഇതുവരെ 300 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെടുത്തി.

41.83 ട്രില്യണ്‍ ഡോളറുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സാണ് വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത്. 10.67 ബില്യണ്‍ ഡോളറുമായി ചൈനയും 5.59 ബില്യണ്‍ ഡോളറുമായി ജപ്പാനും 5.35 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ഹോങ്കോഗും 3.06 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ഫ്രാന്‍സും തുടര്‍ന്നുള്ള അഞ്ച് സ്ഥാനങ്ങള്‍ വഹിക്കുന്നു.

ആഗോള ബാങ്കുകളുടെ സ്ഥിതി നിലവില്‍ പരിതാപകരമായി തുടരുകയാണ്. യൂറോപ്യന്‍ ബാങ്കുകളുടെ അനാരോഗ്യത്തെക്കുറിച്ച് ഡോയ്‌ച്ചെ ബാങ്ക് തിങ്കളാഴ്ചയും ആശങ്ക രേഖപ്പെടുത്തി. ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുള്‍പ്പെടെയുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ കഴിഞ്ഞ ആഴ്ച, പലിശ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തുടര്‍ന്ന ഫെഡ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് നാഷണല്‍ ബാങ്ക് എന്നിവ നിരക്ക് ഉയര്‍ത്തി. സുരക്ഷിതത്വത്തേക്കാള്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് കേന്ദ്രബാങ്കുകള്‍ പ്രധാന്യം നല്‍കുന്നതെന്ന് നീക്കം സൂചിപ്പിക്കുന്നു.

X
Top