ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യന്‍ ഗാര്‍ഹിക ചെലവഴിക്കലില്‍ ഗണ്യമായ വര്‍ദ്ധന

മുംബൈ: ഇന്ത്യന്‍ കുടുംബങ്ങളുടെ ചെലവഴിക്കല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ കുത്തനെ വര്‍ദ്ധിച്ചതായി ന്യൂമറേറ്റര്‍ വേള്‍ഡ് പാനല്‍ നടത്തിയ പഠനം പറയുന്നു. റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ ശരാശരി ത്രൈമാസ ചെലവഴിക്കല്‍ 2025 ല്‍ 56,000 കോടി രൂപയാണ്. 2022 ല്‍ ഇത് 42,000 കോടി രൂപയായിരുന്നു. 33 ശതമാനം വര്‍ദ്ധനവ്.

നഗരങ്ങളിലെ കുടുംബങ്ങളാണ് ചെലവഴിക്കലില്‍ മുന്നില്‍. ഇവരുടെ ത്രൈമാസ ശരാശരി ചെലവ് 2025 ല്‍ ശരാശരി  73579 കോടി രൂപയായി ഉയര്‍ന്നു. 2022 ല്‍ ഇത് 52711 കോടി രൂപയും 2024 ല്‍ 64583 കോടി രൂപയുമായിരുന്നു.

ഖര്‍ച്ച 3.0 എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട്, ഇന്ത്യയിലുടനീളമുള്ള 6,000 കുടുംബങ്ങളുടെ സാമ്പിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രധാനമായും  വീട്ടമ്മമാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ ഉയരുന്ന ചെലവില്‍ നട്ടം തിരിയുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇതുകാരണം പലരും അവശ്യവസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നു. വിലകുറഞ്ഞ ഉത്പന്നങ്ങളെ ആശ്രയിക്കുന്നതിലൂടെ കടം തിരിച്ചടവിനും വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുന്നു. അധിക വരുമാനം എങ്ങനെ ഉപയോഗിക്കുമെന്ന് ചോദിച്ചപ്പോള്‍,  54% പേര്‍ അത് ലാഭിക്കുമെന്ന് പറഞ്ഞു.  38% പേര്‍ മിച്ച വരുമാനം ദൈനംദിന ആവശ്യങ്ങള്‍ക്കായും 18% പേര്‍ കടങ്ങള്‍ തിരിച്ചടയ്ക്കാനും 7 ശതമാനം പേര്‍ ആഢംബരത്തിനും പ്രീമിയം ഉത്പന്നങ്ങള്‍ക്കായും ചെലവഴിച്ചു.

ഗാര്‍ഹിക ചെലവിലെ വര്‍ദ്ധനവ് കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തേയും ഉപഭോക്തൃ സ്വഭാവത്തേയും പ്രതിഫലിപ്പിക്കുന്നു.

X
Top