ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഹൈവേ അസ്തികള്‍ വഴി കേന്ദ്രസര്‍ക്കാര്‍ 1.42 ലക്ഷം കോടി രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി; 2025 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈവേ അസ്തികള്‍ വഴി 1,42,758 കോടി രൂപ സമാഹരിച്ചു. റോഡ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്‌സഭയില്‍ അറിയിച്ചതാണിത്.

നടപ്പ് സാമ്പത്തികവര്‍ഷത്തിലിത് 30,000 കോടി രൂപയാണ്. ടോള്‍ ഓപ്പറേറ്റ് & ട്രാന്‍സ്ഫര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, സെക്യൂരിറ്റൈസേഷന്‍ (എസ്പിവി വഴിയുള്ള പ്രോജക്ട് അധിഷ്ഠിത ധനസഹായം) എന്നീ മൂന്ന് രീതികളിലൂടെയാണ് സര്‍ക്കാര്‍ ഹൈവേ ആസ്തികള്‍ മോണിറ്റൈസ് ചെയ്യുന്നത്.

2025 ജൂലൈ 31 വരെ റോഡപകടങ്ങളില്‍ പെട്ട 4971 പേര്‍ക്ക് ചികിത്സ നല്‍കി. പണരഹിത ചികിത്സാപദ്ധതി പ്രകാരമാണിത്. വാഹന്‍ പോര്‍ട്ടലില്‍ ലഭ്യമായ ഡാറ്റ പ്രകാരം, വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ആകെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ എണ്ണം 20,16,32,06 ആണ്.

2025 ഓഗസ്റ്റ് 12 വരെ രജിസ്റ്റര്‍ ചെയ്ത വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികളില്‍ (ആര്‍വിഎസ്എഫ്) ആകെ 2,76,990 വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top