ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യൻ ഗെയിമിംഗ് വിപണിയുടെ മൂല്യം $860 കോടിയിലേക്ക്

കൊച്ചി: ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവർഷം 260 കോടി ഡോളർ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്‌സാണ് ഇന്ത്യയിലുള്ളത്.

ഇന്ററാക്‌ടീവ് മീഡിയ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട് ലുമിക്കായിയുടെ ‘സ്‌റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോർട്ട് 2021-22″ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളർ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോർട്ടിലുണ്ട്. 45 കോടി ഗെയിമർമാരാണ് 2020-21ൽ ഇന്ത്യയിലുണ്ടായിരുന്നത്.

പുതിയ ഗെയിമുകൾ, ഗെയിമിംഗ് ആപ്പുകൾ, പുതിയ യൂസർമാർ (ഗെയിമേഴ്‌സ്), പെയ്ഡ് ഗെയിമർമാരുടെ വർദ്ധന, ഈ രംഗത്തെ സ്‌റ്റാർട്ടപ്പുകളുടെ വർദ്ധന തുടങ്ങിയ ഘടകങ്ങൾ ഇന്ത്യൻ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു.

ഇന്ത്യയിലെ 50.70 കോടിയോളം ഗെയിമർമാരിൽ 12 കോടിപ്പേർ പെയ്ഡ് ഉപഭോക്താക്കളാണ്. ഇവർ ശരാശരി 20 ഡോളർ (1,640 രൂപ) വീതം പേ ചെയ്യുന്നു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

കഴിഞ്ഞവർഷം ഇന്ത്യൻ ഗെയിമിംഗ് മേഖല സമാഹരിച്ച നിക്ഷേപത്തിലെ വർദ്ധന 2019-നേക്കാൾ 380 ശതമാനമാണ്. 2020നേക്കാൾ 23 ശതമാനവും.

X
Top