ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം

ന്യൂഡൽഹി: ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കരുത്തായത് കുറഞ്ഞ പണപ്പെരുപ്പവും നിക്ഷേപങ്ങളിലെ സ്ഥിരതയും.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയുള്ളതും വളരുന്നതും ആഗോള, ആഭ്യന്തര വെല്ലുവിളികളെ അതിജീവിക്കുന്നതുമാണെന്ന് കെയര്‍ എഡ്ജ് റിപ്പോര്‍ട്ട് പറയുന്നു. ഉറച്ച ജിഡിപി വളര്‍ച്ച കരുത്തായി തുടരുന്നു. നല്ല വിളവെടുപ്പും മഴയും കാരണം ഭക്ഷ്യ പണപ്പെരുപ്പം കുറഞ്ഞ് വരികയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4.0 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

2025ലെ 4.6 ശതമാനത്തില്‍ നിന്നുള്ള കുറവാണിത്. ധനകമ്മി ജിഡിപിയുടെ 4.8 ശതമാനമായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും സാമ്പത്തിക അച്ചടക്കം തന്നെയാണ് സര്‍ക്കാരില്‍ നിന്ന പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ മൂലധന വിനിയോഗം 10.5 ട്രില്യണ്‍ ആയി ഉയര്‍ന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു.

അതേസമയം, എന്നാല്‍ ഗാര്‍ഹിക കടം വര്‍ദ്ധിക്കുന്നത്, ഉപഭോഗം ആവശ്യകതയിലെ കുറവ്, വ്യാപാര കമ്മി തുടങ്ങിയവ ആശങ്കയായി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.

X
Top